തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണെന്ന് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനത്തെ വിമര്‍ശിച്ച് ടിപി സെന്‍കുമാര്‍ രംഗത്ത്.

തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ്, തച്ചങ്കരിയുടെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നും അദ്ദേഹം തുറന്നടിച്ചു.

നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിനേയും അദ്ദേഹം വിമര്‍ശിച്ചു. അന്വേഷണ സംഘതലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയല്ലന്നും ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Top