മദ്യനയത്തില്‍ സുധീരന്റെ എതിര്‍പ്പിന് പിന്നില്‍ ആന്റണിയല്ലെന്ന് മുഖ്യന്ത്രി

തിരുവനന്തപുരം: മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ എതിര്‍പ്പിന് പിന്നില്‍ എ.കെ ആന്റണിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിഞ്ഞു തന്നെയാണ്. സ്ഥാനക്കയറ്റം നല്‍കിയ ഫയല്‍ ആഭ്യന്തര മന്ത്രിയും കണ്ടിരുന്നു. ചട്ടങ്ങള്‍ പാലിച്ചുതന്നെയാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആര് എതിര്‍ത്താലും മദ്യനയം നടപ്പാക്കും. മദ്യനയത്തില്‍ താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. സുധീരന് വീണ്ടും എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ചയാവാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top