തകര്‍പ്പന്‍ പോരട്ടങ്ങള്‍ക്ക് ഒരുങ്ങി പ്രീമിയര്‍ ലീഗും ലാ ലിഗയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലാ ലിഗയിലും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പോരാട്ടങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടമാണ് ഇന്നത്തെ ഗ്ലാമര്‍ മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ചെല്‍സി ഇന്നിറങ്ങുന്നത്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഏറെ നിര്‍ണായകമാണ് ഈ മത്സരം. ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രാത്രി പത്തിനാണ് മത്സരം. ലീഗിലെ മറ്റു മത്സരങ്ങളില്‍ എവര്‍ട്ടണ്‍, ബേണ്‍ലിയെയും സതാംപ്റ്റണ്‍, സ്‌റ്റോക്ക് സിറ്റിയെയും നേരിടും.

ക്രിസ്റ്റല്‍ പാലസും വെസ്റ്റ് ബ്രോം വിച്ചും ലിസസ്റ്റര്‍ സിറ്റിയും സ്വാന്‍സിയും ഇന്നു വിജയം തേടിയിറങ്ങുന്നുണ്ട്. സ്പാനിഷ് ലാ ലിഗയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള നാലു ടീമുകളാണ് ഇന്നു പോരിനിറങ്ങുന്നത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് വലന്‍സിയയാണ് എതിരാളി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ്, മലാഗയെ നേരിടുമ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, ഡിപ്പാര്‍ട്ടിവൊയുമായി ഏറ്റുമുട്ടും. ലെവാന്റെ എസ്പാനിയോള്‍ മത്സരവും ഇന്നു നടക്കും.

Top