ഡോ: ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു

ഡോ. ബിജുവിന്റെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. നിവിന്‍ പോളി ആദ്യമായി സമാന്തര സ്വഭാവമുളള ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കാടിന്റെ പശ്ചാത്തലത്തിലാകും ചിത്രമൊരുങ്ങുകയെന്നും സൂചനയുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തവും ഇരകളുഹടെ ജീവിതവും പ്രമേയമാക്കിയ വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രം തിയറ്ററുകളിലെത്തിച്ച ശേഷമാകും ഡോ.ബിജു ഈ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുക.

അടുത്ത വര്‍ഷം ആദ്യത്തിലായിരിക്കും ചിത്രീകരണം. നവാഗതനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം,വിനീത് ശ്രിനിവാസന്‍ ചിത്രം,തമിഴ് ചിത്രം എന്നിവയ്ക്ക് ശേഷമാകും ഡോ.ബിജു ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുക.

Top