ഡേറ്റ സ്റ്റോറേജ് കമ്പനിയായ ഇ.എം.സി. കോര്‍പറേഷനെ ഡെല്‍ സ്വന്തമാക്കുന്നു

മുംബൈ: ഡേറ്റ സ്റ്റോറേജ് കമ്പനിയായ ഇ.എം.സി. കോര്‍പറേഷനെ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ സ്വന്തമാക്കുന്നു. 6700 കോടി ഡോളറിന്റെ ഈ ഇടപാട് സാങ്കേതിക രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ശക്തരായ ഡെല്ലിന് ബിസിനസ് വിപുലീകരണത്തിനുള്ള അവസരം ഈ ഏറ്റെടുക്കലിലൂടെ കൈവരും. ഏറ്റെടുക്കലോടെ വന്‍ വികസനത്തിനാണ് ഡെല്‍ പദ്ധതിയിടുന്നത്.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഡേറ്റ സ്റ്റോറേജ് സംരംഭത്തിലൂടെ പുതുമേഖലയിലേക്ക് കടക്കുകയാണ്. വളരെ വേഗം വളര്‍ച്ച നേടുന്ന മേഖലയായാണ് ഡേറ്റ സ്റ്റോറേജ് കണക്കുകൂട്ടുന്നത്.

Top