ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് കെ.മുരളീധരന്‍. അത് ഘടകകക്ഷികള്‍ക്ക് നല്‍കാനാവില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം അഞ്ച് ആഴ്ചയിലേക്കുള്ള പദവിയിലേക്ക് മത്സരിക്കാന്‍ താനില്ലെന്നും തന്റെ നിലപാട് മുഖ്യമന്ത്രി അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു.

ഈ സമ്മേളന കാലയളവില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് മുരളീധരന്റെ പിന്മാറ്റം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് തീരുമാനമാകാത്തതില്‍ ഐ ഗ്രൂപ്പ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Top