ഡീസല്‍ വില കുറയും

ന്യൂഡല്‍ഹി: ഡീസല്‍ വില കുറയും. ലിറ്ററിന് രണ്ടര രൂപയായിരിക്കും കുറയുന്നത്.

വിളവെടുപ്പുകാലം അടുത്തെത്തിയ സാഹചര്യത്തില്‍ ഡീസല്‍ വിലയില്‍ കുറവു വരുത്തുന്നത് ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായകമാകും. ഇറക്കുമതിച്ചെലവ് കുറയുന്നത് കറന്റ് അക്കൗണ്ട് കമ്മിയിലും കുറവു വരുത്തും. സബ്‌സിഡിയിനത്തിലും ചെലവു കുറയ്ക്കാന്‍ ഈ നീക്കം കാരണമാകും. ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കരുത്തു പകരും.

കഴിഞ്ഞദിവസം എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് ഒരു രൂപ കുറച്ചിരുന്നു. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്.

Top