ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിജിപി നിയമനവുമായി ബന്ധപ്പെട്ടു യാതൊരുവിധ തര്‍ക്കങ്ങളും നിലനില്‍ക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും താനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.

മേയ് 30ന് ശേഷം പുതിയ ഡിജിപിയെ നിയമിക്കുമെന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മഹേഷ് കുമാര്‍ സിംഗ്ലയെ ഡിജിപി ആക്കണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുമ്പോള്‍ ടി. പി. സെന്‍കുമാറിന്റെ പേരാണ് മുഖ്യന്ത്രി നിര്‍ദ്ദേശിക്കൂന്നത്. ഇപ്പോള്‍ രാജസഥാനില്‍ ഡെപ്യുട്ടേഷനിലുള്ള മഹേഷ്‌കുമാര്‍ സിംഗ്ലക്കാണ് സീനിയോറിറ്റി. നിലവിലുള്ള ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യം ഈ മാസം മുപ്പതിന് സ്ഥാനമൊഴിയും.

Top