തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് രംഗത്ത്.
ഡി.ജി.പി വെള്ളാപ്പള്ളി നടേശന്റെ ഭക്തനാണെന്ന് ബിജു പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് ഡി.ജി.പി ജേക്കബ് തോമസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സ്വാമിയുടെ സഹോദരി ആവശ്യപ്പെട്ടപ്പോള്‍ സെന്‍കുമാര്‍ അവരോട് കയര്‍ത്തു സംസാരിച്ചു എന്നും ബിജു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ബാര്‍ കോഴ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ ശ്രമമെന്ന് സംശയമുണ്ട്. കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നും ബിജു പറഞ്ഞു.