ഡിഐജി വിജയനെ തോല്‍പ്പിക്കാന്‍ നീക്കം; വെല്ലുവിളിയാകുന്നത് തെലങ്കാന വികാരം..?

ന്യൂഡല്‍ഹി:തെലങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയെ സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2014 ആയി തിരഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടിത ശ്രമം. ന്യൂജനറേഷന്‍ മീഡിയയുടെ കേന്ദ്രമായ ഹൈദെരാബാദിലെ ‘അനുകൂല’ സാഹചര്യങ്ങള്‍ മുതലെടുത്താണ് ഈ നീക്കമെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണം.

കര്‍മ്മനിരതമായ തലമുറയെ വാര്‍ത്തെടുക്കുന്നതിന് സ്റ്റുഡന്റ്‌സ് പൊലീസിങ്ങിലൂടെ സംഭാവന നല്‍കിയ കേരളത്തിലെ ഇന്റലിജന്‍സ് ഡിഐജി പി. വിജയനെ ഒറ്റ രാത്രികൊണ്ട് വോട്ടിംഗില്‍ മറികടന്ന ചന്ദ്രശേഖര റാവുവിന്റെ അസാധാരണ നടപടിയാണ് സംശയത്തിന്റെ വിത്ത് പാകിയിരിക്കുന്നത്. തെലങ്കാന വികാരമാണോ അതോ വോട്ടിംഗിലെ ‘ബാഹ്യ ഇടപെടലാണോ’ഈ മറിമായമെന്ന കാര്യത്തിലാണ് സംശയം.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ഖാന്‍, അമീര്‍ഖാന്‍, ഷാരൂഖ് ഖാന്‍, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ഇന്ത്യന്‍ ആര്‍മി തുടങ്ങിയ വിവിധ മേഖലകളിലെ നായകരെ വോട്ടിംഗില്‍ വലിയ മാര്‍ജിനല്‍ പിന്‍തള്ളിയാണ് ചന്ദ്രശേഖരറാവുവും വിജയനും ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഏഴ് ശതമാനം വോട്ടോടെ സല്‍മാന്‍ഖാനാണുള്ളത്.

വോട്ടിങ്ങിന് ഇനി രണ്ട് ദിവസംമാത്രം ബാക്കി നില്‍ക്കെ 31ശതമാനം വോട്ട് നേടി ചന്ദ്രശേഖരറാവു ഒന്നാം സ്ഥാനത്തും 22 ശതമാനം വോട്ട് നേടി പി വിജയന്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.

തുടക്കം മുതല്‍ ഓണ്‍ലൈന്‍ വോട്ടിംഗില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന മലയാളി ഐപിഎസ് ഓഫീസറെ ഒറ്റ രാത്രികൊണ്ട് പത്ത് ശതമാനത്തോളം വോട്ട് വര്‍ദ്ധിപ്പിച്ചാണ് റാവു മറികടന്നത്. ഇതെങ്ങനെ സാധിച്ചുവെന്ന കാര്യത്തില്‍ ഐ.ടി വിദഗ്ധരും തലപുകയ്ക്കുയാണ്. വോട്ടിംഗില്‍ എന്തെങ്കിലും ക്രിതൃമം നടന്നിട്ടുണ്ടെങ്കില്‍ മാനുവല്‍ ചെക്കിംഗില്‍ കണ്ടുപിടിക്കാമെന്ന നിലപാടിലാണ് ചാനല്‍ അധികൃതര്‍.

ആറ് വിവിധ കാറ്റഗറികളിലായി നല്‍കുന്ന ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡില്‍ പബ്ലിക് സര്‍വ്വീസ് വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മിയെ പിന്‍തള്ളി ഇന്ത്യന്‍ പൊലീസ് ഏറെ മുന്നിലാണ്. ജഡ്ജിംഗ് പാനലിന്റെ തീരുമാനമാണ് ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡില്‍ നിര്‍ണായകമാകുക.
ഓണ്‍ലൈനില്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്നവര്‍ക്കാണ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നത്. നേരത്തെ ഈ രണ്ട് അവാര്‍ഡുകളും അണ്ണാ ഹസാരക്ക് ലഭിച്ചിട്ടുണ്ട്.

ഡിഐജി വിജയന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിച്ച് സിനിമാ – സാംസ്‌കാരിക നായകര്‍ അടക്കമുള്ളവര്‍ വിജയനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. തുടക്കംമുതല്‍ വോട്ടിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ വിജയന് കഴിഞ്ഞതും മലയാളികളുടെ അകമഴിഞ്ഞ ഈ പിന്‍തുണ കൊണ്ടായിരുന്നു. എല്ലാവരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ഇപ്പോള്‍ തെലങ്കാന മുഖ്യമന്ത്രി ഒന്നാംസ്ഥാനത്ത് ‘പറന്നെത്തി’യിരിക്കുന്നത്.

വോട്ടെടുപ്പ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസംകൂടി ഉള്ളത് വിജയന്റെ സാധ്യതയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. നിങ്ങളുടെ ഫേസ്ബുക്കില്‍ #iotyPVijayan എന്ന ഹാഷ് ടാഗ് കോപി പേസ്റ്റ് ചെയ്ത് പി വിജയന് വോട്ട് നല്‍കാവുന്നതാണ്.

സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പി.വിജയന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Top