ഡാറ്റ്‌സണ്‍ ഗോ ലിമിറ്റഡ് എഡിഷന്‍ നിസാന്‍ വിപണിയിലിറക്കി

ഉത്സവകാലം പ്രമാണിച്ച് ഡാറ്റ്‌സണ്‍ ഗോ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ നിസാന്‍ വിപണിയിലിറക്കി. ഗോ എന്‍എക്‌സ്ടി എന്ന പ്രത്യേക പതിപ്പ് ആകെ 1,000 എണ്ണമാണ് വില്‍പ്പനയ്ക്കുള്ളത്. ഇരുപതിനായിരം രൂപ വിലവരുന്ന അധിക ഫീച്ചറുകള്‍ വെറും 5,000 രൂപയ്ക്കാണ് ലിമിറ്റഡ് എഡിഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഗോയുടെ ടി വകഭേദത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച് പ്രത്യേക പതിപ്പിന് റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ , റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് , ക്രോം എക്‌സോസ്റ്റ് ഫിനിഷര്‍ , പിയാനോ ബ്ലാക്ക് ഇന്റീരിയര്‍ , റിയര്‍ പാഴ്‌സല്‍ ട്രേ , ബോഡി സൈഡ് മോള്‍ഡിങ് എന്നിവ അധികമായുണ്ട്. ഡല്‍ഹി എക്‌സ്‌ഷോറൂം വില 4.09 ലക്ഷം രൂപ.

Top