ഡല്‍ഹി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം;മോഡിയോട്‌ ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വ്യത്യസ്തമായൊരു പ്രചരണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പ്രത്യേക അപേക്ഷയുമായി ഡല്‍ഹി മുഴുവന്‍ പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് എഎപി പുതിയ പോരാട്ട മുഖം തുറന്നിട്ടുള്ളത്. ‘പ്രധാനമന്ത്രി സര്‍, പ്ലീസ് ഡല്‍ഹി സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കുക, ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം.

അഴിമതി വിരുദ്ധ വിഭാഗത്തിന്റെയും ഡല്‍ഹി വനിത കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം അന്യായമായി കൈകടത്തുന്നതായുള്ള ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഡല്‍ഹിയിലെങ്ങും പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

വനിത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിലങ്ങുതടിയാകുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജംഗിന് കത്ത് അയച്ചിരുന്നു.

Top