ഡല്‍ഹി രണ്ടു മണ്ഡലങ്ങളില്‍ റീ പോളിംഗ് ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ രണ്ടു മണ്ഡലങ്ങളിലേക്കുള്ള റീ പോളിംഗ് ഇന്ന്. വോട്ടെടുപ്പില്‍ ക്രമക്കേടു നടന്നെന്ന പരാതിയെ തുടര്‍ന്നാണു റീ പോളിംഗ് നടത്തുന്നത്. ഡല്‍ഹി കന്റോണ്‍മെന്റിലെ ബൂത്ത് നമ്പര്‍ 31 ലും സുബാഷ് പാര്‍ക്കിലെ ബൂത്ത് നമ്പര്‍ 132 ലുമാണ് റീ പോളിംഗ് നടക്കുക. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു വരെയാണ്.

ശനിയാഴ്ച നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 67 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലമറിയും.

Top