ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പ് ആം ആദ്മി മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേടിയായി ആംആദ്മി പാര്‍ട്ടി മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ലാല്‍ ബഹ്ദൂര്‍ ശാസ്ത്രിയുടെ ചെറുമകനും മുന്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവുമായ ആദര്‍ശ് ശാസ്ത്രി ഉള്‍പെടെ പത്തു പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ബിഎസ്പിയില്‍ നിന്നും എത്തിയ സാഹി റാം, ബിജെപിയില്‍ നിന്നുമെത്തിയ കര്‍തര്‍ സിങ് തന്‍വാര്‍ എന്നിവരും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. മൂന്ന് പട്ടികയിലൂടെ ഇതുവരെ 45 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി സ്ഥാപകനായ അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top