ഡല്‍ഹി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നുവെന്ന് പിസി ചാക്കോ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നുവെന്ന് പാര്‍ട്ടി വക്താവ് പി.സി.ചാക്കോ. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ആദ്യ പ്രതികരണമുണ്ടായത്.

പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍ സദര്‍ ബസാര്‍ മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് നിലവില്‍ അഞ്ച് മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.

Top