ഡല്‍ഹി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് സോണിയയും രാഹുലും തുടക്കമിടും

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ജനുവരി 10നു ശേഷം ആരംഭിക്കും. മെഗാ റാലിക്ക് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നാകും തുടക്കമിടുക. അതേസമയം, ബി.ജെ.പിയുടെ പ്രചരണ റാലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തുടക്കമിടുക.

ഫെബ്രുവരിയിലാണ് ഡല്‍ഹില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ഇരു പാര്‍ട്ടികളും ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്ന് അറിയുന്നു.

Top