മോഡി സ്‌റ്റൈല്‍ കോപ്പിയടിച്ച് ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ ഓഫീസ് പ്രവര്‍ത്തനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിക്കുന്നു.

വിവിധ വിഷയങ്ങളില്‍ വിദഗ്ധരായവരെ തന്റെ ഓഫീസില്‍ വിന്യസിച്ചാണ് കെജ്‌രിവാള്‍ മോഡിയെ അനുകരിക്കുന്നത്. തന്റെ ഓഫീസില്‍ മോഡി വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് ഏറെക്കുറെ സമാനമായ രീതീയിലാണ് കെജ് രിവാളും ഓഫീസ് പ്രവര്‍ത്തനം നടത്താനൊരുങ്ങുന്നത്. ഇതിനായി ഉദ്യോഗസ്ഥരോട് ഒരുങ്ങിയിരിക്കാന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകരായിട്ട് വനിതകളെ നിയോഗിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം കടുത്ത പനിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താന്‍ സുഖംപ്രാപിച്ചതായി കെജ്‌രിവാള്‍ തന്നെ ഇന്നു ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങളോട് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Top