ഡല്‍ഹിയില്‍ ബിയര്‍ കഴിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്താന്‍ ആലോചന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബീയര്‍ കഴിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കാന്‍ ആലോചിച്ച് എക്‌സൈസ് വകുപ്പ്. നിലവിലെ നിയമപ്രകാരം 25 വയസിനു മുകളില്‍ പ്രായമുള്ളര്‍ക്കാണു മദ്യപിക്കാന്‍ അനുവാദം. എന്നാല്‍ ബീയറിന്റെ കര്യത്തില്‍ 21 വയസായി ഇളവു നല്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇതിനു അംഗീകാരം ലഭിച്ചിട്ടില്ല.

വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 25 വയസായി തന്നെ തുടരും. മറ്റു പല സംസ്ഥാനങ്ങളിലും മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഡല്‍ഹിയേക്കാള്‍ കുറവാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ വാദം.

Top