ഡല്‍ഹിയില്‍ ഒമ്പതു വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

rape

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് നടന്നിട്ട് ആറുവര്‍ഷം തികയുന്ന ദിവസത്തില്‍ രാജ്യതലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് പീഡനം.

ഡല്‍ഹി സമയ്പൂര്‍ ബദ്‌ലിയില്‍ ഒമ്പതു വയസുകാരിയെയാണ് ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ അയല്‍വാസിയായ 28കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്തായിരുന്നു അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീടിന് പുറത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടര്‍ന്ന് വീടിനകത്തുവെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

സംഭവ സമയം യുവാവിന്റെ ഭാര്യയും രണ്ടു വയസായ കുട്ടിയും വീടിന്റെ മുകള്‍ നിലയിലുണ്ടായിരുന്നു. എന്നാല്‍ ഭാര്യ പെണ്‍കുട്ടി വീട്ടിലെത്തിയ കാര്യം അറിഞ്ഞില്ല.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Top