ഡല്‍ഹിയില്‍ ആറു വയസുകാരിയെ മധ്യവയസ്‌കന്‍ മാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹി അമന്‍ വിഹര്‍ മേഖലയില്‍ ആറു വയസുകാരിയെ അയല്‍ക്കാരനായ മധ്യവയസ്‌കന്‍ മാനഭംഗപ്പെടുത്തി. വീടിനു സമീപമുള്ള കടയിലെത്തിയ പെണ്‍കുട്ടിയെ കടയുടമയായ അയല്‍ക്കാരന്‍ മാനഭംഗത്തിനിരയാക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോടു കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംഭവത്തെതുടര്‍ന്ന് പ്രതി ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചു.

Top