ഡല്‍ഹിയിലെ പീഡനം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

നംഗലോയിയില്‍ വീടിനു പുറത്തു നില്‍ക്കുകയായിരുന്ന കുഞ്ഞിനെ ബൈക്കിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തെരച്ചിലില്‍ അടുത്തുള്ള പാര്‍ക്കില്‍ നിന്നു സാരമായ മുറിവുകളോടെ ഒരു പെണ്‍കുഞ്ഞിനെ കണ്ടെത്തി.

സമീപത്ത് സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് ബൈക്കിലെത്തിയവര്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പോലീസ് മനസിലാക്കിയത്.

Top