ഡബ്ലു ടി എ ചാമ്പ്യന്‍ഷിപ്പ്; സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍ കടന്നു

സിംഗപ്പൂര്‍: ലോക ഒന്നാം നമ്പര്‍ ജോഡി ഇന്ത്യയുടെ സാനിയ മിര്‍സ സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഡബ്ല്യു.ടി.എ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഡബിള്‍സ് ഫൈനലിലേക്ക് കടന്നു.

സെമിയില്‍ സഹോദരിമാരായ മൂന്നാം സീഡ് ചൈനീസ് തായ്‌പേയിയുടെ ചാന്‍ ഹോ ചിംഗ് ചാന്‍ യുംഗ് ജാന്‍ സഖ്യത്തെയാണ് സാനിയാ സഖ്യം തോല്‍പ്പിച്ചത്.

സ്‌കോര്‍: 6-4, 6-2. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും പരാജയപ്പെടാതെയാണ് സാനിയഹിംഗിസ് സഖ്യത്തിന്റെ മുന്നേറ്റം. ഇതോടെ സഖ്യം തോല്‍വിയറിയാതെ തുടര്‍ച്ചയായ 21 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ പത്താം ഫൈനല്‍ പ്രവേശവും.

Top