ഡബ്ല്യു ടി എ ചാമ്പ്യന്‍ഷിപ്പ് ലോകകിരീടം സാനിയ-ഹിംഗിസ് സഖ്യത്തിന്

സിംഗപ്പൂര്‍: ഡബ്ലിയു.ടി.എ ലോക കിരീടം ഇന്ത്യയുടെ സാനിയ മിര്‍സ സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ സ്‌പെയിനിന്റെ ഗാര്‍ലിന്‍ മുഗരിസകാര്‍ല റോസ് സഖ്യത്തെ 6-0, 6-3 എന്ന നേരിട്ടുള്ള സ്‌കോറുകള്‍ക്കാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്.

ഇരുവരുടേയും ഈ സീസണിലെ പത്താം ഫൈനലും ഒന്പതാം ജയവുമാണിത്. കഴിഞ്ഞ വര്‍ഷം കാരാ ബ്‌ളാക്കിനൊപ്പം സാനിയ കിരീടം നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റും നഷ്ടപ്പെടുത്താതെയാണ് ഇന്തോ-സ്വിസ് ജോഡിയുടെ മുന്നേറ്റം. സാനിയയുടെയും ഹിംഗിസിന്റെയും ഈ സീസണിലെ പത്താം ഫൈനലാണിത്. ഈ വര്‍ഷം ഇതുവരെ 8 കിരീടങ്ങള്‍ ഇരുവരും സ്വന്തമാക്കി കഴിഞ്ഞു.

Top