ട്വിറ്ററില്‍ ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കി ബിഗ് ബി

ബിഗ് ബിയെ സ്‌ക്രീനില്‍ നെഞ്ചേറ്റിയ ആരാധകര്‍ ട്വിറ്ററിലും ആ സ്‌നേഹം ഒട്ടും കുറച്ചില്ല. 15 മില്യണ്‍ ആരാധകരെ സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരമെന്ന ബഹുമതിയും ഇനി മുതല്‍ അമിതാഭ് ബച്ചന്റെ പേരില്‍.

സൂപ്പര്‍ താരങ്ങളായ ഖാന്മാരെ പിന്തള്ളിയാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 72 വയസ്സിലും യുവത്വം ചോരാത്ത മനസ്സുമായി ബിഗ് ബി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്.

പുത്തന്‍ നേട്ടം ബിഗ് ആഘോഷിച്ചതും ട്വിറ്ററില്‍ തന്നെ. മകന്‍ അഭിഷേകിനും, മരുമകള്‍ ഐശ്വര്യക്കും പേരക്കുട്ടി ആരാധ്യക്കും ഒപ്പമുള്ള ചിത്രം കൂടി പോസ്റ്റ് ചെയ്താണ് ബിഗ്ബി ആരാധകരോട് നന്ദി പറഞ്ഞത്.

ബിഗ് ബിക്ക് തൊട്ടുപിന്നാലെ ട്വീറ്റര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഖാന്‍മാര്‍ തന്നെ. 13 മില്യണ്‍ ആരാധകരുമായി കിംഗ് ഖാനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനും ആമിറും. 12 മില്യണ്‍ ഫോളോവേഴ്‌സ്.

ബോളിവുഡിലെ സുന്ദരിമാരുടെ കൂട്ടത്തില്‍ പ്രിയങ്ക ചോപ്രയാണ് ട്വിറ്ററില്‍ കൂടുതല്‍ ആരാധകരെ നേടിയത് ഒമ്പത് മില്യണ്‍.

Top