ട്വിറ്ററില്‍ ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ട്വിറ്റര്‍ 10,000 ആയി ഉയര്‍ത്തി

twitter1

ടൈപ് ചെയ്യാവുന്ന അക്ഷരങ്ങള്‍ക്ക് കുറഞ്ഞ പരിധി നിശ്ചയിച്ചതിനാല്‍ ട്വിറ്ററിലൂടെ ദീര്‍ഘമായ ആശയങ്ങള്‍ പങ്കുവയ്ക്കാനാകുന്നില്ലെന്ന പരാതിക്ക് പരിഹാരമായി.
ഡയറക്ട് മെസേജുകള്‍ക്ക് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ട്വിറ്റര്‍ 10,000 ആയി ഉയര്‍ത്തി. നിലവില്‍ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു ട്വിറ്ററില്‍ ടൈപ് ചെയ്യാന്‍ സാധിച്ചിരുന്നത്.

ഇതുമൂലം കൂടുതല്‍ കാര്യങ്ങള്‍ ട്വീറ്റിലൂടെ പങ്കുവയ്ക്കാനാകുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണിത്. ഭാവിയില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കമ്പനി അറിയിച്ചിരുന്നു.

പരിധി ഉയര്‍ത്തിയതോടെ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ആശയങ്ങള്‍ പങ്കുവയ്ക്കാമെന്നും കമ്പനി വ്യക്തമാക്കി.

ലോക വ്യാപകമായി ട്വിറ്റര്‍ ഉപഭോക്താള്‍ക്ക് പുതിയ സൗകര്യം ലഭ്യമാണ്. 2015ന്റെ തുടക്കത്തില്‍ ഗ്രൂപ്പ് ഡയറക്ട് മെസേജുകള്‍ അയയ്ക്കാനും കമ്പനി അനുവദിച്ചിരുന്നു.

Top