ട്വിറ്ററില്‍ ഇനി മുതല്‍ കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കാം

ട്വിറ്ററില്‍ ഇനി കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കാം. ട്വീറ്ററില്‍ ഡയറക്ട് മെസേജുകള്‍ക്ക് ഇനി മുതല്‍ പതിനായിരം വാക്കുകള്‍ വരെ ഉപയോഗിക്കാം. എന്നാല്‍ ട്വീറ്റുകള്‍ക്ക് 140 വാക്കുകള്‍ എന്ന പരിധി ഉണ്ടാവും.

സാമൂഹിക പ്രതികരണങ്ങള്‍ നടത്താന്‍ ട്വിറ്ററിനെ ഉപയോഗിക്കുന്ന ആളുകളെ ഒരു തരത്തിലും ബാധിക്കുന്ന ഒരു മാറ്റമല്ല ഇത്. ട്വിറ്ററിനെ ചാറ്റിംഗിന് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇതു കൊണ്ട് പ്രയോജനമുണ്ടാകുക.

ജൂലൈക്ക് ശേഷമായിരിക്കും ഈ സേവനം ലഭ്യമായി തുടങ്ങുക. ഡെവലപ് ബ്ലോഗിലൂടെ ട്വീറ്റര്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യം

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ്പ് പോലുള്ള ഉപയോക്തൃ സൗഹൃദമായ ആപ്പുകള്‍ ഉള്ളപ്പോള്‍ ആളുകള്‍ ട്വിറ്ററിന്റെ ഈ സേവനത്തെ എത്രത്തോളം ഉപയോഗിക്കും എന്നതാണ് കണ്ടറിയേണ്ടത്.

Top