ട്വിറ്റര്‍ ഉപയോഗത്തില്‍ മുമ്പന്‍ ബിഗ് ബി; കിംഗ് ഖാന്‍ രണ്ടാമത്

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ബോളിവുഡ് നടന്മാരില്‍ അമിതാഭ് ബച്ചന്‍ മുന്നില്‍. 12 മില്യണ്‍ ഫോളോവേഴ്‌സുമായാണ് ബിഗ് ബി മുന്നിലെത്തിയത്.
10.4 മില്യണ്‍ ഫോളോവേഴ്‌സുമായി ഷാരൂഖ് ഖാനാണ് തൊട്ടു പിന്നില്‍. 5.4 മില്യണ്‍ ഫോളോവേഴ്‌സുള്ള അഭിഷേക് ബച്ചനാണ് മൂന്നാം സ്ഥാനത്ത്. ഹൃത്വിക്ക് റോഷനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

നടിമാരില്‍ എട്ട് മില്യണ്‍ ഫോളോവേഴ്‌സുമായി പ്രിയങ്ക ചോപ്രയാണ് മുന്നില്‍. ദീപിക പദുകോണും സോനാക്ഷി സിന്‍ഹയും തൊട്ടു പിന്നിലുണ്ട്.

ശരാശരി 20 ട്വീറ്റുകളും റീ ട്വീറ്റുകളും റീപ്ലേകളുമായാണ് അമിതാഭ് ബച്ചന്‍ മുന്നിലെത്തിയത്. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡറായ ‘റ്റു ദ ന്യൂ’ ആണ് ട്വിറ്ററിലെ ബോളിവുഡ് സെലിബ്രിറ്റികളുടെ ലിസ്റ്റ് എടുത്തത്.

Top