ട്വിങ്കില്‍ കരയുമ്പോല്‍ പൊടിയുന്നത് കണ്ണീര്‍ !

ഏതൊരു പെണ്‍കുട്ടികളെയും പോലെ തുള്ളിച്ചാടി നടക്കേണ്ട പ്രായമാണ് പതിമൂന്ന് വയസ്സുകാരിയായ ട്വിങ്കിള്‍ ദ്വിവേദിക്ക്. എന്നാല്‍ അപൂര്‍വ്വമായൊരു അസുഖം അവളെ എല്ലാത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്. വൈദ്യശാസ്ത്രത്തിന് ഇതുവരെ പേരിടാന്‍ പോലും കഴിയാത്ത അസുഖം. കരയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീരല്ല രക്തമാണ് വരിക.

കാണുമ്പോള്‍ പേടിപ്പെടുത്തുന്ന രോഗം. കഴിഞ്ഞ രണ്ട് വര്‍ഷമായി കണ്ണില്‍ നിന്നും മാത്രമല്ല കൈകളില്‍ നിന്നും കാലുകളില്‍ നിന്നും തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകും, പരുക്കുകളുടെ ഒരു സൂചനപോലും ഇല്ലാതെ.

ട്വിങ്കിളിന്റെ കുടുംബം നിരവധി ഡോക്ടര്‍മാരെ സമീപിച്ചു. അസുഖമെന്തെന്ന് കണ്ടെത്താന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. നിരവധി അന്ധവിശ്വാസങ്ങള്‍ ഉടലെടുത്തു. മതപുരോഹിതന്മാരെയും ഗുരുക്കന്മാരെയും കണ്ടു. അവരും അസുഖത്തിന്റെ കാരണം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

ഇന്ത്യയിലെ പ്രമുഖ ആശുപത്രി എയിംസിലെ പ്രമുഖ ഡോക്ടര്‍മാര്‍മാര്‍ വരെ പരാജയപ്പെട്ടതോടെ ട്വിങ്കിള്‍ ആകെ ദുരിതത്തിലായി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. വേദന വന്നാല്‍ കരയാന്‍ പോലും കഴിയില്ല. ദേഹത്ത് മുറിവുകള്‍ വന്നില്ലെങ്കിലും രക്തം പൊടിയുന്നു. കുടുംബവും ട്വിങ്കിളിന്റെ അവസ്ഥയില്‍ നൊന്തുകഴിയുന്നു.

ഇതിനിടയിലാണ് വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വന്ന ഡോ. ജോര്‍ജ് ബുക്കാനനിനെ മാതാപിതാക്കള്‍ കാണുന്നത്. അദ്ദേഹം ഈ രോഗാവസ്ഥയെ കുറിച്ച് പഠിച്ചു. പ്ലേറ്റ്‌ലെറ്റുകള്‍ക്കുണ്ടാകുന്ന വ്യത്യാസമാണ് ട്വിങ്കിളിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം നിഗമനത്തിലെത്തി.
ട്വിങ്കിളിന്റെ രോഗാവസ്ഥയെക്കുറിച്ച് ഒരു ഡോക്യമെന്ററി തയ്യാറാക്കിയിട്ടുണ്ട്.

Top