ട്വന്റി20; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കംഗാരുക്കള്‍ ആദ്യം ബാറ്റ് ചെയ്യും. സിഡ്‌നി ക്രിക്കറ്റ് പരമ്പരയില്‍ പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ ഇന്ന് ജയിച്ചേ മതിയാവൂ.

ഡിസംബര്‍ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സിഡ്‌നിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. രോഹിത് ധവാന്‍ കൂട്ടുകെട്ട് നല്‍കുന്ന തുടക്കമാവും ബാറ്റിംഗില്‍ നിര്‍ണായകമാവുക. ഓസ്‌ട്രേലിയ പരുക്കേറ്റ ബില്‍ സ്റ്റാന്‍ലേക്കിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

Top