ടോക്കിയോയില്‍ 5.4 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; സുനാമി ഭീഷണിയില്ല

ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു.

പ്രദേശിക സമയം പുലര്‍ച്ചെ 5.49 നാണു ഭൂചലനമുണ്ടായത്. ടോക്കിയോ ബേയില്‍ 70 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top