ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

പ്രീമിയം എസ്‌യുവിയായ ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ ടൊയോട്ട പുറത്തിറക്കി. അധികം വൈകാതെ തായ്!ലന്റ് , ഓസ്‌ട്രേലിയ വിപണികളിലെത്തുന്ന ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഉരുട്ടിയെടുത്ത പോലെയുള്ള രൂപമാണ് പുതിയ ഫോര്‍ച്യൂണറിന്.തികച്ചും മോഡേണ്‍ ലുക്ക്. പുതിയ ക്രോം ഗ്രില്‍ , കാംമ്രിയുടെ തരം മെലിഞ്ഞ ഹെഡ്‌ലാംപുകള്‍ , അസാധാരണമായ ഫോഗ് ലാംപുകള്‍ , വലിയ എയര്‍ഡാമുകള്‍ എന്നിവ മുന്‍ഭാഗത്തിനു വ്യത്യസ്തത നല്‍കുന്നു. പിന്‍ഭാഗത്തിന് 2016 മോഡല്‍ ഹ്യുണ്ടായി ട്യൂസോണുമായി സാമ്യമുണ്ട്. ഡാഷ്‌ബോര്‍ഡ് പുതിയ കൊറോള ആള്‍ട്ടിസിന്റേതുമായി സാമ്യമുള്ളതാണ്.

ഫുള്‍ ടൈം ഫോര്‍ വീല്‍ ഡ്രൈവാണ് പുതിയ ഫോര്‍ച്യൂണറിന്. ഏഴ് എയര്‍ ബാഗുകള്‍ , റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ , ഹീല്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ , ടച്ച് സ്‌ക്രീന്‍ ഓഡിയോ സിസ്റ്റം എന്നിവ പ്രധാന ഫീച്ചേഴ്‌സില്‍ പെടുന്നു.

എന്‍ജിനുകളും പുതിയതാണ്. 2.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനു പകരമായുള്ളത് 2.4 ലീറ്റര്‍ ( 148 ബിഎച്ച്പി 400 എന്‍എം ) എന്‍ജിനാണ്. 175 ബിഎച്ച്പി 450 എന്‍എം ) ശേഷിയുള്ള മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദവും പുതിയ ഫോര്‍ച്യൂണറിനുണ്ട്. ആറ് സ്പീഡ് മാന്വല്‍ , ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും.

Top