ടൈഗര്‍ 800 എക്‌സ്‌സിഎ ഇന്ത്യയിലവതരിപ്പിച്ചു

പുതിയൊരു ടൈഗറിനെ കൂടി ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ടൈഗര്‍ 800 എക്‌സ്‌സിഎ എന്ന പുതിയ മോഡലിന് 13.75 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ അടങ്ങുന്ന ടൈഗര്‍ ശ്രേണിയിലെ ഏറ്റവും മുന്തിയ മോഡലാണിത്.

800 സിസി , മൂന്ന് സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 93.7 ബിഎച്ച്പി കരുത്ത്. ആറ് സ്പീഡാണ് ഗീയര്‍ബോക്‌സ്. സീറ്റിനും ഹാന്‍ഡില്‍ബാറിനും ചൂടുപകരുന്ന സംവിധാനമുള്ള ബൈക്കിന് ശേഷികൂടിയ ആള്‍ട്ടര്‍നേറ്ററാണ് ഉപയോഗിക്കുന്നത്. എബിഎസ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ടൈഗറിലെ യാത്രയ്ക്ക് സുരക്ഷയേകുന്നു. കാക്കി ഗ്രീന്‍ , ക്രിസ്റ്റല്‍ വൈറ്റ് നിറങ്ങളില്‍ ലഭിക്കും.

Top