ടെസ്ലാ മോട്ടോഴ്‌സ് ബാറ്ററി നിര്‍മ്മണത്തിലേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലാ മോട്ടോഴ്‌സ് പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ചാര്‍ജ്ജ് ചെയ്ത് പവര്‍കട്ട് സമയത്ത് ഉപയോഗിക്കാവുന്ന ബാറ്ററികളാണ് ടെസ്‌ലാ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചത്.

സൗരോര്‍ജ്ജമുപയോഗിച്ചും വൈദ്യുതി ഉള്ള സമയത്ത് ചാര്‍ജ്ജ് ചെയ്തും ഉപയോഗിക്കാം. ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ബാറ്ററിയാണിതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് എലോണ്‍ മസ്‌ക്ക് പറഞ്ഞു.

രാജ്യാന്തര തലത്തില്‍ തന്നെ ഊര്‍ജ്ജ വികസനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ബാറ്ററിക്കാകുമെന്ന അദ്ദേഹം വ്യക്തമാക്കി. മലിനീകരണ രഹിതമായ ഊര്‍ജ്ജോല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിതിയം അയോണ്‍ ബാറ്ററി യൂണിറ്റുതന്നെയാണ് വൈദ്യുതി ആവശ്യത്തിനും ഉപയോഗിക്കുന്നത്. 7 കിലോവാട്ട് ശേഷിയുള്ള ബാറ്ററിക്ക് 18,000 രൂപയും 10 കിലോവാട്ട് ശേഷിയുള്ള ബാറ്ററിക്ക് 21,000 രൂപയുമാണ് വില. സോളാര്‍ സിറ്റിയുമായി സഹകരിച്ചാണ് ടെസ്‌ലാ ബാറ്ററിയുടെ വിപണനം നടത്തുന്നത്.

Top