ടെസ്റ്റ് റാങ്കിംഗ്; ബോളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ എട്ടു വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ടെസ്റ്റ് ബോളറുമാരുടെ പട്ടികയില്‍ സ്ഥാനക്കയറ്റം. മൂന്നു സ്ഥാനങ്ങള്‍ ഉയര്‍ന്ന അശ്വിന്‍ അഞ്ചാം സ്ഥാനത്തെത്തി. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ രവീന്ദ്ര ജഡേജ 10 സ്ഥാനങ്ങള്‍ കുതിച്ചുകയറി ഇരുപത്തിയൊന്നാമതെത്തി.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മുരളി വിജയിയാണ് തലപ്പത്തുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ 11-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലി 16-ാം സ്ഥാനത്താണ്.

Top