ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുക യുവതാരം സ്റ്റീവ് സ്മിത്താകും. ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പരിക്കേറ്റ് പുറത്തായതിനാലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിന് നായക സ്ഥാനം നല്കിയത്. ഓസ്‌ട്രേലിയയുടെ 45-ാം ടെസ്റ്റ് ക്യാപ്റ്റനാണ് സ്മിത്ത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് ബുധനാഴ്ചയാണ് ബ്രിസ്‌ബെയ്‌നില്‍ തുടങ്ങുന്നത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും (പുറത്താകാതെ 162), രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും (പുറത്താകാതെ 52) നേടിയ സ്മിത്ത് മികച്ച ഫോമിലാണ്.

Top