ടീ ഷർട്ടിൽ നിന്നും ഫോൺ ചാർജ് ചെയ്യാം : പുതിയ കണ്ടുപിടുത്തവുമായി ഗവേഷണ സംഘം

ടീ ഷർട്ടിൽ നിന്നും ഫോൺ റീ ചാർജ് ചെയ്യാവുന്ന പുതിയ കണ്ടുപിടുത്തവുമായി ഒരു കൂട്ടം ചെറുപ്പക്കാർ. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴിയാണ് ഈ ഗവേഷണ് സംഘം കണ്ടെത്തിയിരിക്കുന്നത്.

യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റിയാണ് ഇത് സാധ്യമാകുക. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജം സര്‍ക്യൂട്ട് വഴി ഒരു കപ്പാസിറ്ററില്‍ ശേഖരിക്കുകയും പിന്നീട് മൊബൈല്‍ ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.

Top