ടീസറിനെ വെല്ലുന്ന ട്രെയ്‌ലറുമായി ഐ

ടീസറിനെ വെല്ലുന്ന ട്രെയ്‌ലറുമായി ഐ. ശങ്കര്‍വിക്രം കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഐയുടെ ട്രെയ്‌ലര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഡിസംബര്‍ 19നാണ് ഐയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ലക്ഷണക്കണക്കിന് പേരാണ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ട്രെയ്‌ലര്‍ വൈറലായിക്കഴിഞ്ഞു. പ്രണയത്തിന്റയും , വേദനയുടേയും പ്രതികാരത്തിന്റെയും സിനിമയാണ് ഐ. ചിത്രത്തിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായി . യു എ സര്‍ട്ടിഫിക്കെറ്റാണ് ചിത്രത്തിനു ലഭിച്ചത്. പല വേഷങ്ങളിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. ചെന്നായുടെ രൂപത്തിലും, കൂനനായും , ബോഡി ബില്‍ഡറായും വിക്രം ഐയില്‍ പ്രത്യക്ഷപ്പെടുന്നു. തമിഴില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചികത്രമാണ് ഐ. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഐ പുറത്തിറങ്ങുന്നുണ്ട്.

Top