ടി20 ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം എന്ന ആവിശ്യവുമായി രാഹുൽ ദ്രാവിഡ്‌

Rahul dravid

ളിമ്പിക്സിൽ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ്. 75 രാജ്യങ്ങൾ ടി-20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒളിമ്പിക്സിൽ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നും ദ്രാവിഡ് പറഞ്ഞു.

ഒളിമ്പിക്സിൽ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെക്കാലമായി തുടരുന്നതാണ്. 2018ൽ ഇതുമായി ബന്ധപ്പെട്ട് ഐസിസി നടത്തിയ സർവേയോട് 87 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ഈ ആശയത്തോട് ബിസിസിഐ അനുകൂല നിലപാടായിരുന്നില്ല എടുത്തത്. ഇ എസ് പി എൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദ്രാവിഡ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Top