ടി.പി.വധശ്രമ ഗൂഢാലോചന കേസ് വിചാരണ കൂടാതെ കോടതി തള്ളി

കോഴിക്കോട്: 2009 ല്‍ ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് തള്ളി. കോഴിക്കാട് അഡി.ജില്ലാ സെഷന്‍സ് കോടതിയാണ് വിചാരണ കൂടാതെ തള്ളിയത്. 2009 ല്‍ കോഴിക്കോട് ചോമ്പാലയില്‍ വച്ച് ടിപിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.

ടി.പി.ചന്ദ്രശേഖരനെ വധിച്ചകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഉള്‍പ്പടെ മൊത്തം പതിനാല് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തള്ളിയത്. കുറ്റപത്രം വിചാരണയ്‌ക്കെടുക്കാതെ തള്ളണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അതേ സമയം സിബിഐയ്ക്ക് വിട്ടാല്‍ മാത്രമെ കേസ് തെളിയൂ എന്ന് ടിപിയുടെ വിധവ കെ.കെ രമ പ്രതികരിച്ചു. കേസ് തളെിയിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും രമ പറഞ്ഞു.

Top