ടി.ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സസ്‌പെന്‍ഷന്‍ ഉത്തരവലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് സൂരജിനെ ചോദ്യം ചെയ്യുകയും സൂരജിനെതിരേ അച്ചടക്ക നടപടി ആവശ്യമാണെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന് ശുപാര്‍ശ നല്‍കിയിരുന്നു.

Top