ടിയുവി 300 ന്റെ പരസ്യത്തില്‍ സൂപ്പര്‍ പെര്‍ഫോമന്‍സുമായി പ്രഭാസ്

ബാഹുബലി നായകന്‍ പ്രഭാസ് അഭിനയിച്ച മഹിന്ദ്ര ടിയുവി 300ന്റെ പുതിയ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വമ്പന്‍ മൂല്യത്തിനാണ് മഹിന്ദ്ര പ്രഭാസിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചിരിക്കുന്നത്.

പ്രഭാസിന്റെ ഹീറോ ഇമേജിനെ മുഴുവനായും പരസ്യത്തില്‍ കൊണ്ടുവരാന്‍ മഹിന്ദ്ര ശ്രമിച്ചിട്ടുണ്ട്. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നയാളില്‍ നിന്നും രക്ഷിക്കുകയാണ് പരസ്യനായകനായ പ്രഭാസ്. തന്റെ മഹിന്ദ്ര ടിയുവി 300ല്‍ ചീറിപ്പാഞ്ഞു വന്നു കുട്ടിയെ രക്ഷിച്ചെടുക്കുന്നതാണ് പരസ്യത്തിന്റെ തീം.

6.90 ലക്ഷം രൂപയാണ് ടിയുവി 300ന്റെ പൂനെയിലെ എക്‌സ് ഷോറൂം വില. ഏഴ് വേരിയന്റുകളാണ് പുതിയ എസ്.യു.വി മോഡലിനുള്ളത്.1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ടിയുവി 300 മോഡലിലുള്ളത്. 84 ഹോഴ്‌സ് പവര്‍ ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 230 എന്‍.എം ആണ് ടോര്‍ക്ക്. ലിറ്ററിന് 18.49 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ വാഹനത്തിന് സാധിക്കും.

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം ഘടിപ്പിച്ചും ടിയുവി 300 മോഡല്‍ വിപണിയില്‍ ലഭ്യമാണ്. ഈ 5 സ്പീഡ് ട്രാന്‍സ്മിഷര്‍ ചേര്‍ത്ത് ലഭിക്കുക ഏറ്റവുമുയര്‍ന്ന വേരിയന്റിലാണ്. മറ്റു വേരിയന്റുകളില്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ചേര്‍ക്കുക. നിരത്തിലിറങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ടിയുവി 300ന് ലഭിക്കുന്നത്.

Top