ടിയാനിലൂടെ ഇന്ദ്രജിത്തും പൃഥിരാജും വീണ്ടും ഒന്നിക്കുന്നു

ഇന്ദ്രജിത്തും പൃഥിരാജും വീണ്ടും ഒന്നിക്കുന്നു. കാഞ്ചിയുടെ സംവിധായകനായ കൃഷ്ണകുമാര്‍ ഒരുക്കുന്ന ടിയാനെന്ന ചിത്രത്തിലാണ് സഹോദരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്.

മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാസിക്കിലെ കുംഭമേള ടിയാനു വേണ്ടി പകര്‍ത്തിയതായും സംവിധായകനായ കൃഷ്ണകുമാര്‍ വ്യക്തമാക്കി. ആസിഫ് അലിയും, മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തും.

നേരത്തെ വീട്ടിലേക്കുളള വഴി, ഡബിള്‍ ബാരല്‍, ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന നാദിര്‍ഷാ ചിത്രമായ അമര്‍ അക്ബര്‍ ആന്റണി എന്നി ചിത്രങ്ങളിലാണ് ഇവര്‍ അവസാനമായി ഒന്നിച്ചഭിനയിച്ചത്.

Top