ടിപ്പു സുല്‍ത്താനായി അഭിനയിക്കരുതെന്ന് രജനീകാന്തിനോട് ഹിന്ദുത്വസംഘടന

ടിപ്പു സുല്‍ത്താനായി അഭിനയിക്കരുതെന്ന് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ബിജെപിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് കന്നഡ നിര്‍മ്മാതാവ് രജനീകാന്തിനെ നായകനാക്കി ടിപ്പു സുല്‍ത്താന്റെ കഥ സിനിമയാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തമിഴ് വിരുദ്ധനായിരുന്ന ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയില്‍ രജനീകാന്ത് അഭിനയിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. ടിപ്പു സുല്‍ത്താന്‍ ഒരു കൊലപാതകിയായിരുന്നെന്നും അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ എടുക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലായിരിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.

അതേസമയം ഇത്തരത്തിലൊരു സിനിമ ചെയ്യുന്ന കാര്യത്തില്‍ രജനീകാന്ത് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയുടെ സ്‌ക്രിപ്റ്റ് പോലും രജനീകാന്ത് ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

നേരത്തെ തമിഴ്‌നാട്ടില്‍നിന്നുള്ള ഹൈന്ദവ സംഘടനകള്‍ രജനീകാന്ത് ടിപ്പു സുല്‍ത്താനായി അഭിനയിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Top