ടിപ്പുജയന്തി: കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഉത്തരവിട്ടു

ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്റെ ജന്മദിന ആഘോഷത്തിനിടെ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വ്യാപക അക്രമത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മടിക്കേരിയിലെ വിഎച്ച്പി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ കുട്ടപ്പയാണ് (60) മരിച്ചത്.

കുടകിലെ മടിക്കേരി നഗരത്തിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷമുണ്ടായത്. മടിക്കേരി ടൗണ്‍ഹാളില്‍ നടന്ന ആഘോഷം തടയാന്‍ വിഎച്ച്പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. പോലീസില്‍നിന്നു രക്ഷപ്പെടാന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെവീണാണ് കുട്ടപ്പ മരിച്ചതെന്നാണ് മുഖ്യമന്ത്രി നേരത്തേ അറിയിച്ചത്.

Top