ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനമിടിഞ്ഞു

മുംബൈ: ചൈനീസ് ഓഹരി വിപണിയിലെ തകര്‍ച്ച ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനമിടിഞ്ഞ് 405 രൂപയിലെത്തി. 52 ആഴ്ചയിലെ താഴ്ന്ന നിലാവരത്തിലാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില. ടാറ്റ മോട്ടോഴ്‌സിന്റെ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വന്‍ വിപണിയാണ് ചൈന.

കഴിഞ്ഞ ഫിബ്രവരിയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 606 രൂപയായിരുന്നു. 33 ശതമാനമാണ് ഓഹരി വിലയില്‍ മൊത്തമുണ്ടായ ഇടിവ്.

Top