ടാറ്റാ മോട്ടോഴ്‌സിനെ കൂട്ടു പിടിച്ച് പൂഷോ ഇന്ത്യയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

ഇന്ത്യയില്‍ പലവട്ടം വന്ന് ശരിയായി ഗ്രിപ്പ് പിടിക്കാതെ തിരിച്ചുപോയ പൂഷോ ഇനിയും ഒരുവട്ടം കൂടി വരാന്‍ തയ്യാറെടുക്കുകയാണ്. ഇത്തവണ ടാറ്റ മോട്ടോഴ്‌സിനെ കൂട്ടുപിടിച്ചാണ് പൂഷോയുടെ വരവ്.

ഇന്ത്യയില്‍ പൂഷോയുടെ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റയുടെ നിര്‍മാണ പ്ലാന്റുകള്‍ ഉപയോഗിക്കും. ടാറ്റ നാനോ കാര്‍ ഉണ്ടാക്കാനായി കൊട്ടിഘോഷിച്ചുണ്ടാക്കിയ ഒരു പ്ലാന്റ് ഗുജറാത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ട്.

ടാറ്റയുടെ തന്നെ വില്‍പനാകേന്ദ്രങ്ങളും ഉപയോഗപ്പെടുത്താനാണ് പരിപാടി. രാജ്യത്തെമ്പാടുമായി ടാറ്റയ്ക്കുള്ള വന്‍ വില്‍പനാശൃംഖലയാണ് പൂഷോയെ കൊതിപ്പിക്കുന്നത്. എന്‍ജിനുകളും സാങ്കേതികതയുമെല്ലാം പങ്കിടാനുള്ള പരിപാടിയും പൂഷോയ്ക്കും ടാറ്റയ്ക്കുമുണ്ടെന്ന് കേള്‍ക്കുന്നു. പൂഷോയുടെ 308 സെഡാന്‍, 2008 ക്രോസ്സോവര്‍, 208 ഹാച്ച്ബാക്ക് എന്നീ മോഡലുകളായിരിക്കും ഇന്ത്യയിലേക്ക് ആദ്യമെത്തിച്ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top