ടാബ്ലറ്റ് വിപണി താഴേക്ക്

ന്യൂഡല്‍ഹി: ആഗോള ടാബ്ലറ്റ് വിപണി താഴോട്ടെന്ന് പഠനം. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നതാണ് ആഗോള തലത്തില്‍ ടാബ്ലറ്റ് വില്‍പ്പന കുറയുന്നതിന് കാരണമായി ഗാര്‍ട്ട്‌നര്‍ എന്ന ഗവേഷണ സ്ഥാപനം നടത്തിയിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ വര്‍ഷം സ്മാര്‍ട്ട് ഡിവൈസുകളുടെ മൊത്ത വില്‍പ്പനയില്‍ ടാബ്ലറ്റ് ഡിവൈസുകളുടെ മാത്രം വില്‍പ്പന 10 ശതമാനത്തില്‍ താഴെയാകും. 2013ല്‍ ഈ വിപണിയില്‍ 11 ശതമാനമായിരുന്നു വില്‍പ്പന.

2018 ആകുമ്പോഴേക്ക് ടാബ്ലറ്റ് വിപണിയില്‍ വന്‍ കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ ടാബ്ലറ്റ് ഉപോയഗിക്കുന്നവര്‍ അത് മാറ്റിയെടുക്കാന്‍ താത്പര്യം കാണിക്കുന്നില്ല. അതേസമയം ഉപയോക്താക്കള്‍ ഹൈബ്രിഡ് ഡിവൈസുകളോ അല്ലെങ്കില്‍ റ്റു ഇന്‍ വണ്‍ ഡിവൈസുകളോ ആണ് തെരഞ്ഞെടുക്കുന്നത്. അള്‍ട്രാ മൊബൈല്‍ ഡിവൈസുകളുടെ വളര്‍ച്ച ഈ വര്‍ഷം 22ഉം, 2018 ആകുമ്പോഴേക്ക് 32 ശതമാനവും ആകുമെന്നാണ് വിലയിരുത്തുന്നത്.

Top