ടച്ച് സ്‌ക്രീനിനോട് താല്‍പര്യമില്ലാത്തവര്‍ക്കായി സാംസങ് മെട്രോ ബി 350 ഇ

ടച്ച് സ്‌ക്രീനുള്ള മൊബൈല്‍ ഫോണിനോടു താല്‍പ്പര്യമില്ലാത്തവരും ഏറെയുണ്ട്. അത്തരക്കാര്‍ക്കായി സാംസങ് അവതരിപ്പിച്ച ഫീച്ചര്‍ ഫോണാണ് മെട്രോ ബി 350 ഇ. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഫോണിന് 2.4 ഇഞ്ച് (240×320 പിക്‌സല്‍സ് ) ഡിസ്‌പ്ലേയാണ്. 32 എംബി ആണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി 16 ജിബി വരെ വിപുലീകരിക്കാം.

ടു ജി , എംപി ത്രീ പ്ലേയര്‍ കണക്ടിവിറ്റികളുണ്ട്. മെട്രോ ബി 350 ഇയുടെ പിന്‍ഭാഗത്ത് രണ്ട് മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്. എംപി ത്രീ പ്ലേയര്‍ , ടോര്‍ച്ച് , എഫ്എം റേഡിയോ തുടങ്ങിയ ഉപയോഗപ്രദമായ ഫീച്ചറുകളും ഈ ഫോണില്‍ കാണാം. ബാറ്ററി ശേഷി 1200 എംഎഎച്ച്. വില 2,650 രൂപ.

Top