നെതന്യാഹുവിനെ വീണ്ടും വിജയിപ്പിച്ചത് ‘ഇനി പലസ്തീന്‍ ഉണ്ടാകില്ലെന്ന’ പ്രഖ്യാപനം

ന്യൂഡല്‍ഹി: ‘ഞാന്‍ പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍ എന്ന രാഷ്ട്രം ഉണ്ടാകില്ല’ ഇസ്രായേല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിജയിപ്പിച്ചത് ഈ വാക്കുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ഐസക് ഹെര്‍സോഗും ഹത്‌നുവ പാര്‍ട്ടിയുടെ സിപ്പി ലിവ്‌നിയും ചേര്‍ന്ന് രൂപവത്കരിച്ച സയണിസ്റ്റ് യൂനിയനാണ് ലിക്കുഡ് പാര്‍ട്ടിലുടെ പ്രധാന എതിരാളികള്‍. അഭിപ്രായ വോട്ടെടുപ്പില്‍ ഹെര്‍സോഗിനായിരുന്നു മുന്‍തൂക്കം.

എന്നാല്‍ രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് തീവ്ര വലതുപക്ഷ വികാരം ഉയര്‍ത്തി നെതന്യാഹു വീണ്ടും വിജയിച്ചത്. ഇസ്രയേലിന്റെ സുരക്ഷ ഉയര്‍ത്തികാട്ടി അവസാന നിമിഷം നടത്തിയ പ്രചരണമാണ് നെതന്യാഹുവിനെ തുണച്ചത്. പലസ്തീന്‍ രാജ്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇസ്രായേലിനെ തുടച്ചുനീക്കാന്‍ തീവ്ര മുസ്ലിം വിഭാഗങ്ങള്‍ ശ്രമിക്കുന്നതായും നെതന്യാഹു ആരോപിച്ചു. പലസ്തീന്‍ രാഷ്ട്രം രൂപീകരിച്ചാല്‍ ഐ.എസ് തീവ്രവാദികള്‍ ആ മേഖല കൈയ്യടക്കുമെന്നു പറഞ്ഞാണ് നെതന്യാഹു ഞാന്‍ പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പ്രഖ്യാപിച്ചത്.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 30 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഹെര്‍സോഗിന്റെ സയണിസ്റ്റ് മുന്നണിക്ക് 24 സീറ്റേ നേടാനായുള്ളൂ. അറബ് പാര്‍ട്ടികളുടെ മുന്നണി 14 സീറ്റുമായി മൂന്നാം സ്ഥാനത്തെത്തി. വലതുപക്ഷ കക്ഷികളുടെ സഹായത്തോടെ നെതന്യാഹുിന് വീണ്ടും ഇസ്രയേല്‍ പ്രസിഡന്റാകാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗവും ആുധങ്ങളും സമ്പത്തുമുള്ള രാഷ്ട്രമാണ് ഇസ്രായേല്‍. അമേരിക്കന്‍ പ്രഡിസന്റ് ബറാക്ക് ഒബാമയോടുപോലും ഇസ്രയേല്‍ കൊമ്പുകോര്‍ത്തിരുന്നു.

ഒബാമയുടെ എതിര്‍പ്പ് മറികടന്നാണ് ഇറാനുമായി ആണവക്കരാര്‍ ഉണ്ടാക്കുന്നതു തടയാന്‍ യു.എന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിന്‍ നെതന്യാഹു ആഹ്വാനം ചെയ്തത്. നെതന്യാഹുവിന്റെ വിജയം പലസ്തീന്റെ നില കൂടുതല്‍ പരുങ്ങലിലാക്കും. ഇസ്രയേല്‍ സൈനിക ആക്രമണങ്ങളില്‍ പൊറുതി മുട്ടിയിരിക്കുകയാണിപ്പോള്‍ പലസ്തീന്‍.

Top