ബംഗളുരു: ബംഗളുരുവിലെ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച 300 കിലോയുടെ വ്യാജ സ്വര്‍ണം കണ്ടെത്തി.
ഐഎംഎ ജ്വല്ലറി ഉടമ മൊഹമ്മദ് മന്‍സൂര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ആറു നില കെട്ടിടത്തിലുള്ള സ്വിമ്മിംങ് പൂളില്‍ നിന്നുമാണ് വ്യാജ സ്വര്‍ണം കണ്ടെത്തിയത്.
കമ്പനിയില്‍ നിക്ഷേപം നടത്തുവാന്‍ ആളുകളെ പ്രേരിപ്പിക്കാനായിട്ടാണ് ഈ സ്വര്‍ണ്ണക്കട്ടികള്‍ ഉപയോഗിച്ചിരുന്നത്. ഇയാള്‍ രാജ്യം വിടുന്നതിന് മുമ്പായി ഈ സ്വര്‍ണ്ണക്കട്ടികള്‍ സ്വിമ്മിംങ് പൂളിന് അടിയില്‍ ഒളിപ്പിച്ചെന്നാണ് സൂചന. 5880 വ്യാജ സ്വര്‍ണ്ണക്കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം ദുബായിലേക്ക് രക്ഷപ്പെട്ട ഇയാള്‍ കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്.